രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായസംജാദ് സംവിധാനം ചെയ്യുന്ന ഗോളം മേയ് 24ന് പ്രദർശനത്തിന്.സിദ്ദിഖ് , അലൻസിയർ ,ചിന്നു ചാന്ദിനി തുടങ്ങിയവരോടൊപ്പം നിരവധിപുതുമുഖങ്ങളും അണിനിരക്കുന്നു. രചന പ്രവീൺ വിശ്വനാഥ്, സംജാദ്.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ,സജീവ് എന്നിവർ ചേർന്നാണ് നിർമ്മാണം.
സുരേശന്റെയും സുമലതയുടെയും
ഹൃദയഹാരിയായ പ്രണയകഥ
രാജേഷ് മാധവനും ചിത്ര എസ്. നായരും നായകനും നായികയുമായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ മേയ് 16ന് തിയേറ്രറിൽ.ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ സ്പിൻ ഒഫ് ആയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അതിഥി താരമായി എത്തുന്നു. സുധീഷ് കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ, എം.തമ്പാൻ, ബാബു അന്നൂർ, അജിത് ചന്ദ്ര, ലക്ഷ്മണൻ , അനീഷ് ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം: ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |